Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caserfile

ഗൂ​ഗി​ൾ പേ​യു​ടെ വ്യാ​ജ സ്‌​ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: ‌മൂ​വാ​റ്റു​പു​ഴ​യി​ൽ ഗൂ​ഗി​ൾ പേ​യു​ടെ വ്യാ​ജ സ്‌​ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് പ​ള്ളി​പ​ടി ഭാ​ഗ​ത്ത് കോ​ന്നം​കു​ടി വീ​ട്ടി​ൽ ആ​സി​ഫ് കെ. ​ഹ​സ​ൻ (28)ആ​ണ് പി​ടി​യി​ലാ​യ​ത്. ‌

മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ടി​എ​മ്മി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ആ​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ​യു​ടെ വ്യാ​ജ സ്‌​ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ച്‌ 10,000 രൂ​പാ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 14ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ണം നി​ക്ഷേ​പി​ക്കാ​ൻ വ​രു​ന്ന​വ​രോ​ട് ത​നി​ക്ക് എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​ണം ന​ൽ​കി​യാ​ൽ ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്തു ന​ൽ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ്. സ​മാ​ന രീ​തി​യി​ൽ ഇ​യാ​ൾ നേ​ര​ത്തെ​യും ത​ട്ടി​പ്പ് ന​ട​ത്തി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up